Jan 15, 2026 04:17 PM

പാട്യം പുതിയ തെരുവിലെ ചിറക്കൽ കാവിനടുത്ത് ഭർതൃഗൃഹത്തിൽ പാനൂരിനടുത്ത് ചെണ്ടയാട് സ്വദേശിനിയായ അധ്യാപിക ആത്മഹത്യ ചെയ്ത നിലയിൽ. ചെണ്ടയാട് മഞ്ഞക്കാഞ്ഞിരം ദീപിക ഗ്രൗണ്ടിന് സമീപം കുനിയിൽ ചമ്പടത്ത് അഷിക (31) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാട്യം വെസ്റ്റ് യു.പി.സ്കൂൾ അധ്യാപികയാണ് അഷിക. അതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അഷികയുടെ ബന്ധുക്കൾ രംഗത്തെത്തി.

ഭർത്താവ് : ശരത്ത് (പാട്യം).


ഒരു വയസ്സുകാരൻ രുദ്രൻ ഏകമകനാണ്.

അച്ഛൻ : അശോകൻ

അമ്മ : രോഹിണി

സഹോദൻ : ആഷിക്

പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

Teacher from Chendayad near Panur found dead in in-laws' house; complaint of unnatural death

Next TV

Top Stories